Ticker

6/recent/ticker-posts

Header Ads Widget

തീ വില; ഇന്ധന നിരക്ക് ഇന്നും കൂട്ടി.



രാജ്യത്തെ ഇന്ധന വില വർധനവ് തുടരുന്നു. പെട്രോളിന് 35 പൈസയും ഡീസലിന് 37 പൈസയും ഇന്ന് വർധിപ്പിച്ചു. ഇതോടെ തിരുവനന്തപുരത്ത് പെട്രോൾ വില 107.41 രൂപയും ഡീസൽ വില 100.94 രൂപയുമായ ഉയർന്നു.

കോഴിക്കോടും കൊച്ചിയിലും ഡീസൽ വില 100 ലേക്ക് കുതിക്കുകയാണ്. രണ്ടിടത്തും പെട്രോൾ വില 105 കടന്നു. കോഴിക്കോട് പെട്രോളിന് ഇന്ന് 105.57 രൂപയും ഡീസലിന് 99.26 യുമാണ്. കൊച്ചിയിൽ പെട്രോൾ വില 105.45 രൂപയാണ്. ഡീസൽ വില 99.09 ആയി ഉയർന്നു.

കഴിഞ്ഞ 20 ദിവസത്തിനിടയിൽ ഡീസലിന് അഞ്ചു രൂപയിൽ അധികവും പെട്രോളിന് മൂന്ന് രൂപയിൽ അതികവുമാണ് വില വർധിച്ചത്.

Post a Comment

1 Comments