കേരളത്തിന് സഹായവുമായി ഡി.എം.കെ. കേരളാ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു കോടി രൂപ നൽകുമെന്ന് ഡി.എം.കെ. അറിയിച്ചു.
മഴക്കെടുതികളുടെ പശ്ചാത്തലത്തിലാണ് പാർട്ടിയുടെ തീരുമാനം. നേരത്തേ രണ്ട് തവണ കേരളത്തിൽ പ്രളയമുണ്ടായപ്പോഴും സഹായ ഹസ്തവുമായി ഡി.എം.കെ. രംഗത്ത് വന്നിരുന്നു. നിരവധി ലോറികളിലായി ദുരിതാശ്വാസ സാമഗ്രികൾ ഡി.എം.കെ. അന്ന് കേരളത്തിൽ എത്തിച്ചിരുന്നു.
മഴക്കെടുതിയിൽ വിറങ്ങലിച്ചു നിൽക്കുകയാണ് കേരളം. 25-ൽ അധികംപേർക്കാണ് ഉരുൾപൊട്ടൽ ഉൾപ്പെടെയുള്ള മഴക്കെടുതികളിൽ ജീവൻ നഷ്ടമായത്. നിരവധി വീടുകളും കെട്ടിടങ്ങളും തകരുകയും ചെയ്തിട്ടുണ്ട്.
1 Comments
Great! Good neighbours are those who help each other especially in these situations.
ReplyDelete