Ticker

6/recent/ticker-posts

Header Ads Widget

വോഡഫോണ്‍ ഐഡിയ ഈ വര്‍ഷവും നിരക്ക് ഉയര്‍ത്തിയേക്കും; സൂചന നല്‍കി സിഇഒ

കടുത്ത സാമ്പത്തിക ബാധ്യതയുടെ പശ്ചാത്തലത്തില്‍ ഇന്ത്യയിലെ മുന്‍നിര ടെലികോം സേവന ദാതാക്കളായ വോഡഫോണ്‍ ഐഡിയ ഈ വര്‍ഷവും നിരക്കുകള്‍ വര്‍ധിപ്പിക്കുമെന്ന് സൂചന. കമ്പനിയ്ക്ക് ഇന്ത്യയില്‍ വളരാനായി നിരക്കുകള്‍ വര്‍ധിപ്പിച്ചേക്കുമെന്ന് വോഡഫോണ്‍ എംഡിയും സിഇഒയുമായ രവീന്ദര്‍ താക്കര്‍ സൂചന നല്‍കി. നവംബറില്‍ നിരക്കുകള്‍ വര്‍ധിപ്പിച്ചതിനോട് ഉപയോക്താക്കള്‍ എങ്ങനെ പ്രതികരിക്കുമെന്ന് നിരീക്ഷിച്ചശേഷം മാത്രമേ നിരക്കുകള്‍ വര്‍ധിപ്പിക്കുകയുള്ളൂവെന്നും അദ്ദേഹം ഉറപ്പുനല്‍കി.

4 ജി സേവനങ്ങള്‍ക്ക് നിശ്ചയിച്ച പ്രതിമാസം 99 രൂപ എന്ന നിരക്ക് ഉപയോക്താക്കളെ സംബന്ധിച്ച് ന്യായമായതാണെന്നും അദ്ദേഹം പറഞ്ഞു. 2020- 2021 കാലയളവില്‍ ഉപയോക്താക്കളില്‍ നിന്നുള്ള ശശാശരി വരുമാനം 5 ശതമാനം കുറഞ്ഞിരുന്നു. വില വര്‍ധനവിന് ശേഷം വി ഉപയോക്താക്കളുടെ എണ്ണം 26.98 കോടിയില്‍ നിന്നും 24.72 ആയി ചുരുങ്ങുകയായിരുന്നു. ഇക്കാലയളവില്‍ കമ്പനിക്ക് 4532.1 കോടി രൂപയുടെ നഷ്ടമുണ്ടായി.

2021 നവംബര്‍ മാസത്തിലാണ് സ്വകാര്യ ടെലികോം കമ്പനികളായ റിലയന്‍സ് ജിയോ, എയര്‍ടെല്‍, വി എന്നിവര്‍ പ്രീപെയ്ഡ് നിരക്കുകള്‍ വര്‍ധിപ്പിച്ചത്. നിരക്കില്‍ 20 ശതമാനം വര്‍ധനവാണുണ്ടായിരുന്നത്. നിരക്കുയര്‍ന്നതോടെ ഉപയോക്താക്കള്‍ കൂട്ടത്തോടെ മറ്റ് സേവനത്തിലേക്ക് മാറുകയായിരുന്നു. 4 ജി സേവനങ്ങള്‍ക്ക് പ്രതിമാസ നിരക്കായ 49 രൂപയില്‍ നിന്നും 79 രൂപയായാണ് വര്‍ധിപ്പിച്ചത്. ഇത് 99 രൂപയാക്കുന്നതും ന്യായമായ നിരക്കാണെന്നാണ് കമ്പനിയുടെ അവകാശവാദം.

Post a Comment

2 Comments

  1. അയിന് ആർക്ക് വേണം ഈ രണ്ട് ടീംനെയും കൂറ network ആണ് 🤮🤮🤮എന്റെ ക്യാഷ് കൊണ്ട് പോയ ടീം ആണ്

    ReplyDelete
    Replies
    1. എന്റെ ഇപ്പോഴത്തെ network Jio &airtel ആണ് ♥️♥️♥️best ടീം ആണ്

      Delete